Advertisement

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പണം നൽകും

1 day ago
Google News 2 minutes Read

മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ MLA. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5ലക്ഷം നൽകും. ചാണ്ടി ഉമ്മൻ MLA ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ തിരച്ചിൽ ആരംഭിച്ചത്.

ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തിരച്ചിൽ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

അതേസമയം ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ്.

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ സ്ഥാനാതിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രെസും UDF പിന്നോട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ അപകടത്തിൽ പങ്കുണ്ട്. അതെല്ലാം തെളിയിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ ട്വന്റി ഫോറിനോട് പറഞ്ഞു. സംഭവത്തിൽ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം വേണം. അതല്ലാതെ സർക്കാർ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നൽകണം മാത്രമല്ല നവമിയുടെ ചികിത്സാചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Story Highlights : Chandy oommen announce 5lakh for bindu family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here