പാലക്കാട്ടെ ദുരഭിമാനക്കൊല; പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും

palakkad honor killing case culprit arrested

പാലക്കാട് തേങ്കുറിശിയില്‍ ടന്ന ദുരഭിമാക്കൊലയില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചാകും തെളിവെടുപ്പ്. ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങള്‍ ഇവരുടെ മേല്‍ ചുമത്തും.

അനീഷിന്റെ കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട് പൊലീസിനെതിരെ കുടുംബം ആരോപണം ഉന്നയിച്ച പശ്ചത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഉച്ചയ്ക്ക് മുന്‍പായി കൊലപാതകം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. കാലില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.

Read Also : കെവിന് ശേഷം അനീഷും; കേരളത്തിൽ ജാതീയത ഇപ്പോഴും കൊടികുത്തി വാഴുന്നു

കഴിഞ്ഞ ദിവസം ദുരഭിമാനകൊലയില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലപെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍ , അമ്മാവന്‍ സുരേഷ് എന്നിവര്‍ക്കെതിരെ കൊലകുറ്റത്തിനാണ് കേസ് എടുത്തത്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി പാലക്കാട് എസ്പി ഉത്തരവിറക്കിയിട്ടുണ്ട്.

രാത്രി ഒന്‍പതരയോടെയാണ് ദുരഭിമാനകൊലയില്‍ പിടിയിലായ പ്രഭു കുമാറിന്റെയും സുരേഷിന്റെയും അറസ്റ്റ് രേഖപെടുത്തിയത്. കൊലകുറ്റത്തിന് മാത്രമാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. കൊലപാതകത്തിലെ ഗൂഢാലോചന ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ പുരോഗതിയനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തനാണ് തീരുമാനം.

Story Highlights – palakkad, honor killing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top