പാലക്കാട്ടെ ദുരഭിമാനക്കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തതായി പൊലീസ്

പാലക്കാട് തേങ്കുറിശിലെ ദുരഭിമാനക്കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തതായി ആലത്തൂര്‍ ഡിവൈഎസ്പി സി കെ ദേവസ്യ. ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് തുടങ്ങിയിരുന്നു. കൊലയെങ്ങനെ നടത്തിയെന്ന് പ്രതികള്‍ പൊലീസിനോട് വിവരിച്ചു. കുത്താനുപയോഗിച്ച കത്തിയും ഇരുമ്പ് പൈപ്പും സംഭവ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പ്രതികളായ പ്രഭു കുമാറിന്റേയും സുരേഷിന്റേയും വീടുകളില്‍ നിന്നാണ് കണ്ടെടുത്തത്.
Read Also : ജപ്തി നടപടികള്‍ക്കിടെ വീട്ടുകാരുടെ ആത്മഹത്യാശ്രമം; തീപടര്‍ന്നത് പൊലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോള്‍
കൊലപാതകം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.
കാലില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് അനീഷിന്‍റെ അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. അനീഷ് പുറത്തുപോയ വിവരം ആരോ സുരേഷിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞാണ് കൃത്യം നടപ്പാക്കാനായി പ്രതികള്‍ എത്തിയതെന്നും അച്ഛന്‍ അറുമുഖന്‍.
അനീഷിന്റെ കുടുംബത്തിന് പണം നല്‍കിയും ഭാര്യ ഹരിതയെ വീട്ടിലെത്തിക്കാന്‍ ശ്രമം നടന്നെന്നുവെന്നതിന് തെളിവ് പുറത്തെത്തി. ഹരിത വീട്ടിലെത്തിയാല്‍ അനീഷിന് പണം നല്‍കാമെന്ന് മുത്തച്ഛന്‍ കുമരേശന്‍ പിള്ള പറഞ്ഞതായാണ് ശബ്ദരേഖയിലുള്ളത്.
Story Highlights – palakkad, honor killing