ഗുരുവായൂരിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഒരു ദിവസം 3,000 പേർക്ക് ദർശനാനുമതി

ഗുരുവായൂരിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ഒരു ദിവസം 3,000 പേർക്ക് ദർശനാനുമതി നൽകാൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹ ചടങ്ങുകൾക്കും ഇളവനുവദിക്കും.

അതേസമയം, ക്ഷേത്ര ജീവനക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള മെഡിക്കൽ സംഘം ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇളവുകൾ അനുവദിച്ചത്. കൃത്യമായി കൊവിഡ് പ്രോട്ടാക്കോൾ പാലിച്ചാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതെന്ന് സംഘം വിലയിരുത്തി.

Story Highlights – Relaxation of Covid restrictions in Guruvayur; 3,000 people are allowed to see a day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top