Advertisement

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത

December 27, 2020
Google News 2 minutes Read
ummar faizi mukkam

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത. തീവ്ര നിലപാടുള്ള മതരാഷ്ട്രവാദികളെ മാറ്റിനിര്‍ത്തണമെന്നാണ് സമസ്തയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശികമായ കൂട്ടുകെട്ടാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സംഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയവര്‍ നശിക്കുമെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.

Read Also : യുഡിഎഫിന്റെ തലപ്പത്ത് മുസ്‌ലീം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ മുസ്ലീം ലീഗും സമസ്തയും

അതേസമയം മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള യോഗം പുരോഗമിക്കുകയാണ്. ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ക്ക് മാത്രം ചടങ്ങിലേക്ക് ക്ഷണമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Story Highlights – pinarayi vijayan, samastha, jamaat e islami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here