കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച തന്നെ നടക്കും. ഗവര്‍ണറും സര്‍ക്കാരും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് സഭ നിശ്ചിത തീയതിയില്‍ ചേരുക. അടിയന്തര സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചു.

സഭ ചേരേണ്ട അടിയന്തര പ്രാധാന്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രാധാന്യം വിശദീകരിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെയാണ് ഭിന്നതയുടെ മഞ്ഞുരുകിയത്. സര്‍ക്കാരുമായി തര്‍ക്കം എന്ന നിലയിലേക്ക് നിയമ വ്യവഹാരം പോകാന്‍ ഗവര്‍ണര്‍ക്ക് താത്പര്യമില്ല. വ്യാഴാഴ്ച സഭാ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. 23 ന് ചേരാന്‍ നിശ്ചയിച്ച നിയമസഭാ സമ്മേളനം ഗവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന് മാറ്റിവയ്ക്കുകയായിരുന്നു .

Story Highlights – Special Assembly session on Thursday against Central Agriculture Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top