കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചത്തോടെ തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന്

Thodupuzha municipal administration to the UDF

കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചത്തോടെ തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന്. ആദ്യത്തെ ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിനാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ടു സീറ്റ് മാത്രമുള്ള ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ ലീഗ് ഉള്‍പ്പടെയുള്ള ഘടകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

35 അംഗ തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8, കോണ്‍ഗ്രസ് വിമതര്‍ 2 എന്നിങ്ങനെയാണ് കക്ഷി നില. പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് തര്‍ക്കം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വിജയം ഒരുക്കി. പത്ത് ഒന്‍പതാം വാര്‍ഡിലാകട്ടെ കെപിസിസി സ്ഥാനാര്‍ത്ഥിയെ വെട്ടി ഡിസിസി നിര്‍ത്തിയ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവരെ രണ്ടുപേരും പിന്തുണ പ്രഖ്യാപിച്ചത്തോടെയാണ് യുഡിഎഫ് തൊടുപഴയില്‍ അധികാരം ഉറപ്പിച്ചത്. എന്നാല്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ ഉള്ള കക്ഷികള്‍ക്ക് ആദ്യം ചെയര്‍മാന്‍ പദം നല്‍കണമെന്ന കീഴ്വഴക്കം തൊടുപുഴയില്‍ പാലിക്കപ്പെട്ടില്ല. 6 സീറ്റുള്ള ലീഗും, അഞ്ചു സീറ്റുള്ള കോണ്‍ഗ്രസും ജോസഫ് വിഭാഗത്തിന് മുന്നില്‍ മുട്ടുമടക്കി. ഇതോടെ ആദ്യത്തെ ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിനെ നഗരസഭാ ചെയര്‍മാനാക്കാന്‍ തീരുമാനമായി. കോണ്‍ഗ്രസ് വിമതരെ ഒപ്പം നിര്‍ത്തി ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Story Highlights – Thodupuzha municipal administration to the UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top