Advertisement

കാർഷിക നിയമം; കേന്ദ്രസർക്കാരും കർഷക സംഘടനകളും നാളെ ചർച്ച നടത്തും

December 28, 2020
Google News 2 minutes Read
Ready to negotiate with government again; Farmers'

കാർഷിക നിയമങ്ങളിൽ നാളെ കേന്ദ്രസർക്കാരും കർഷക സംഘടനകളുമായി ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജസ്ഥാനിൽ ഇന്നുമുതൽ ബുധനാഴ്ച വരെ കോൺഗ്രസ്, കർഷക യോഗങ്ങൾ സംഘടിപ്പിക്കും. നിയമങ്ങൾ കർഷകർക്ക് എങ്ങനെ ഉപകാരപ്പെടുമെന്ന് വിശദീകരിക്കുന്ന ഒറ്റ എൻഡിഎ നേതാവിനെ പോലും കണ്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആരോപിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് വ്യക്തമാക്കുന്നു. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്ന് കർഷക സംഘടനകളും പറയുന്നു. ചർച്ചയ്ക്കുള്ള തീയതി കർഷക സംഘടനകൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം നിലപാടെടുത്തപ്പോൾ, ചൊവ്വാഴ്ച രാവിലെ 11മണിയ്ക്ക് ചർച്ചയ്ക്ക് തയാറെന്ന് സംഘടനകൾ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ തുടങ്ങി നാല് അജണ്ടകളും സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. നാളെ വിഗ്യാൻ ഭവനിൽ ചർച്ച തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഉപാധികൾ അംഗീകരിക്കാതെ ചർച്ച മുന്നോട്ടുപോകില്ലെന്നാണ് 40 കർഷക സംഘടനകളുടെയും നിലപാട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നിർണായകമാകും. അതേസമയം, കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയുടെ അതിർത്തികളിൽ കർഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

Story Highlights – Agricultural law; Tomorrow, discussions will be held with the Central Government and farmers’ organizations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here