കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന്റെ അനിൽകുമാർ മേയറാവും

Anil Kumar mayor Kochi

പൊതുവേ യുഡിഎഫ് നേട്ടം കൊയത എറണാകുളം ജില്ലയിൽ, കൊച്ചി കോർപ്പറേഷനിൽ എൽഡിഫിലെ എം അനിൽകുമാർ മേയർ ആകും. ജില്ലയിലെ 11 പഞ്ചായത്തിലും കളമശ്ശേരി മുനിസിപ്പാലിറ്റിയിലും ഭരണം ആർക്കെന്ന അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്.

വിമതൻമാരുടെ പിന്തുണയോടെ 36 അംഗങ്ങളെ ഉറപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിലെ എം അനിൽകുമാർ മേയർ ആവുക. പശ്ചിമ കൊച്ചിയിൽ നിന്നുള്ള കെ ആൻസിയയാണ് ഡെപ്യൂട്ടി മേയർ. ജില്ലയിലെ നഗരസഭകൾ പരിശോധിച്ചാൽ
പതിറ്റാണ്ടുകളായി കൈവശമിരുന്ന മൂവാറ്റുപുഴ എൽഡിഎഫ് കൈവിട്ടപ്പോൾ കോതമംഗലം പിടിച്ചു. ഭരണത്തിലായിരുന്ന അങ്കമാലി, പെരുമ്പാവൂർ, തൃക്കാക്കര നഗരസഭകൾ എൽഡിഎഫിനു നഷ്ടമായി. യുഡിഎഫ് ഭരണത്തിലായിരുന്ന പിറവം തിരിച്ചു പിടിച്ചു.
കളമശ്ശേരി നഗരസഭയിൽ യുഡിഎഫിനെക്കാൾ ഒരു സീറ്റു മാത്രം പുറകിലാണ് എൽഡിഎഫ്.പക്ഷേ ഇവിടെ 3 സ്വതന്ത്രന്മാരുടെ പിന്തുണ എൽഡിഎഫിന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഭരണം ആർക്കെന്നത് ഇപ്പോഴും പറയാൻ കഴിയില്ല.

ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനാണ് നേട്ടം 27 സീറ്റിൽ16 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിശോധിച്ചാൽ
ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഒപ്പം പിടിക്കാൻ എൽഡിഎഫിനു കഴിഞ്ഞു. 6– 6. മറ്റ് രണ്ട് ബ്ലോക്കുകളായ
വാഴക്കുളം, വടവുകോട് ബ്ലോക്കുകളിൽ ട്വന്റി20 ഭരണം നിശ്ചയിക്കും. ഒരു മുന്നണിയെയും പിന്തുണയ്ക്കേണ്ടെന്നാണു സംഘടനയുടെ തീരുമാനമെങ്കിൽ  ഓരോ ബ്ലോക്ക് എൽഡിഎഫിനും യുഡിഎഫിനും ലഭിക്കും. 2015ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു 9 ബ്ലോക്കുകളിൽ വിജയിക്കാനായി. അതിൽ നിന്നു 3 എണ്ണം നഷ്ടപ്പെട്ടു.

ഗ്രാമ പഞ്ചായത്തുകൾ പരിശോധിച്ചാൽ ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിൽ 42ലും ഭരണം നടത്തിയ എൽഡിഎഫിന് ഇക്കുറി 28ലേക്ക് ഒതുങ്ങേണ്ടി വന്നിരിക്കുകയാണ്. യുഡിഎഫ് 39 പഞ്ചായത്തുകളിൽ  ആധിപത്യം നേടി. 4 പഞ്ചായത്തിൽ ട്വന്റി20 ഭരണമാണ്. കിഴക്കമ്പലം പഞ്ചായത്തു ഭരണം നിലനിർത്തിയ ട്വന്റി20ക്കു 3 പഞ്ചായത്തുകളിൽ കൂടി ഭരണം ലഭിച്ചു. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ലാതെയാകും ട്വന്റി20 ഭരണം. 11 പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

Story Highlights – Anil Kumar will be the mayor of the LDF in the Kochi Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top