എആർ റഹ്മാന്റെ മാതാവ് അന്തരിച്ചു

എആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിക്കുന്നത്.
ആദ്യം അമ്മ കരീമയുടെ ചിത്രം തലക്കെട്ടൊന്നും ഇല്ലാതെ എആർ റഹ്മാൻ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ട്വീറ്റിന് മറുപടിയായി സിനിമാ-സംഗീത രംഗത്ത് നിന്നുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ് നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ അടക്കമുള്ളവർ ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തി.
റഹ്മാന്റെ ഒൻപതാം വയസിൽ അച്ഛൻ ആർകെ ശേഖറിന്റെ മരണത്തിന് ശേഷം റഹ്മാനെ വളർത്തിയത് അമ്മ കരീമ ഒറ്റയ്ക്കാണ്. റഹ്മാന്റെ സംഗീതത്തോടുള്ള അഭിരുചി കണ്ട് സംഗീതം പഠിക്കാൻ ചേർക്കുന്നതും, പതിനൊന്നാം ക്ലാസിൽ സ്‌കൂൾ പഠനം ഉപേക്ഷിച്ച് സംഗീതത്തിലേക്ക് ശ്രദ്ധ ചെലുത്താനും പറഞ്ഞത് അമ്മയായിരുന്നു.
Story Highlights – AR Rahman Mother Passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here