സംസ്ഥാനത്തെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാം

സംസ്ഥാനത്തെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാം. കോര്‍പറേഷന്‍ മേയര്‍മാരേയും മുനിസിപ്പല്‍ അധ്യക്ഷന്മാരേയും ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ചയാണ് ത്രിതല പഞ്ചായത്ത് അധ്യക്ഷരെ തെരഞ്ഞെടുക്കുക.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ സിപിഐഎം അംഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍. തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ കോണ്‍ഗ്രസിലെ ടി.ഒ മോഹനനാണ് മേയര്‍ സ്ഥാനാര്‍ത്ഥി.

Story Highlights – corporation and municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top