മംഗള എക്‌സ്പ്രസിന് തീവയ്ക്കാന്‍ പദ്ധതിയെന്ന് വ്യാജസന്ദേശം നല്‍കിയ ആളെ പൊലീസ് പിടികൂടി

Police have arrested a man for giving a fake message

മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തേക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൊലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസ് ആസ്ഥാനത്തിന് പുറമെ അഗ്നിശമന സേന, റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേയ്ക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശേരി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

Story Highlights – Police have arrested a man for giving a fake message

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top