ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് കമൽ ഹാസൻ; അതിശയകരമെന്ന് അദാനി; പ്രചോദനമെന്ന് മഹീന്ദ്ര

prominent including kamal haasan applause arya rajendran

തിരുവനന്തപുരം മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നുകാരി ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി പ്രമുഖർ. മോഹൻലാലിന് പിന്നാലെ കമലഹാസൻ, ശശി തരൂർ വ്യവസായികളായ ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, എന്നിവരും ആര്യക്ക് അഭിനന്ദനം അറിയിച്ചു.

‘ആര്യക്ക് എല്ലാവിധ ആശംസകളും. തമിഴ്‌നാട്ടിലും മാറ്റത്തിന് ശ്രമിക്കുകയാണ്’ ആര്യയെ അഭിനന്ദിച്ചുകൊണ്ട് കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

ആര്യയുടെ സ്ഥാനലബ്ധി തികച്ചും അതിശയകരയെന്ന് വ്യവസായ ഭീമൻ ഗൗതം അദാനി പറഞ്ഞു. ‘ഇതാണ് അവിശ്വസനീയമായ ഇന്ത്യ, യുവരാഷ്ട്രീയ നേതാക്കൾ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതും ഇങ്ങനെയാണ്’- ആര്യ രാജേന്ദ്രന്റെ വിഡിയൊ പങ്കുവെച്ച് അദാനി ട്വീറ്റ് ചെയ്തു.

ആര്യ പ്രചോദനമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തു.

രാജ്യത്തെ നയിക്കേണ്ട 51 ശതമാനം വരുന്ന യുവജനങ്ങളുടെ പ്രതിനിധിയായ ആര്യ രാജേന്ദ്രന് ഊഷ്മളമായ അഭിനന്ദനമാണ് തിരുവനന്തപുരം എം.പി കൂടിയായ ശശിതരൂർ കൈമാറിയത്.

Story Highlights – prominent including kamal haasan applause arya rajendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top