നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴയില്‍ പ്രതിഷേധം; ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

alappuzha protest

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ പ്രതിഷേധം. ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചു.

എന്നാല്‍ ആലപ്പുഴയില്‍ തീരുമാനം മാറ്റില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രകടനം മര്യാദകേടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു വിഭാഗം പ്രകടനം നടത്തിയതുകൊണ്ട് തീരുമാനം മാറ്റാനാകില്ലെന്നും ആര്‍ നാസര്‍. പ്രകടനം നടത്തിയവര്‍ക്ക് എതിരെ നടപടി ഉറപ്പാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം കണ്ണൂരില്‍ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നിവരെ തടഞ്ഞു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കൂടാതെ പാലക്കാട് നഗരസഭയില്‍ വരണാധികാരിയെ തടഞ്ഞുവച്ചു. ബാലറ്റ് ഉയര്‍ത്തിക്കാട്ടിയെന്നാണ് ആരോപണം. വോട്ട് അസാധു ആക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Story Highlights – alappuzha, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top