വാഗമണ്ണിലെ ലഹരിമരുന്ന് പാര്‍ട്ടി; പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

വാഗമണ്ണിലെ ലഹരിമരുന്ന് പാര്‍ട്ടി കേസില്‍ പിടിയിലായവരെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ മാസം ഇരുപതിനായിരുന്നു വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ അന്‍പത്തിയെട്ട് പേരടങ്ങുന്ന സംഘം നിശാപാര്‍ട്ടിക്കായി ഒത്തുകൂടിയത്. എന്നാല്‍ നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും എല്‍എസ്ഡി, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് ഉള്‍പ്പെടെ ഒന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ സ്വദേശി അഫ്‌സലാണ് പാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കിയത്. ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. ലഹരി പാര്‍ട്ടികള്‍ക്ക് പിന്നില്‍ വമ്പന്മാര്‍ ഉണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഹൈറേഞ്ച് മേഖലകളിലെ റിസോര്‍ട്ടുകളില്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇത് പരിഗണിച്ച് പരിശോധനകള്‍ കര്‍ശനമാക്കി.
ഇതര സംസ്ഥാന മയക്കുമരുന്നു ലോബികളുമായുള്ള ഇവരുടെ ബന്ധം പൊലീസ് അന്വേഷിച്ചുവരുകയാണ് .
ലഹരിമരുന്ന് ലോബികള്‍ ഇടുക്കിയില്‍ വീണ്ടും സജീവമാകുകയാണ്. ഇവരെ വേരോടെ പിഴുതെറിയാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ് എക്‌സൈസും പൊലീസും.
Story Highlights – Vagamon Drug party; The accused will be taken into police custody today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here