Advertisement

കുടിയൊഴിപ്പിക്കുന്നതിനിടയിൽ ദമ്പതികൾ മരിച്ച സംഭവം; അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്പി ബി. അശോകിന്

December 29, 2020
Google News 2 minutes Read

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനിടയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്പി ബി. അശോകിന്. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

അതേസമയം, രണ്ടു മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഇവർക്ക് വീടും സ്ഥലവും നൽകും. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. അതേസമയം, അച്ഛനെ അടക്കം ചെയ്ത മണ്ണിൽ തന്നെ തങ്ങൾക്ക് ജീവിക്കണമെന്ന് മകൻ രഞ്ജിത്ത് പറഞ്ഞു.

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ തീകൊളുത്തിയ ദമ്പതികൾ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. വീടുവച്ച് നൽകുന്നതടക്കമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

Story Highlights – Couple dies during eviction; Investigation is done by Thiruvananthapuram Rural SP b. Ashok

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here