ക്രൊ​യേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്

തെ​ക്ക​ൻ ക്രൊ​യേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.4 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രുക്കേ​ൽ​ക്കു​ക​യും ചെ​യ്തു

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പെ​ട്രി​ൻ​ജ​യി​ലാ​ണ് ഭൂ​ക​മ്പം കൂ​ടു​ത​ൽ നാ​ശം​വ​രു​ത്തി​യ​ത്. പ​ട്ട​ണ​ത്തി​ന്‍റെ പ​കു​തി​യും ത​ക​ർ​ന്ന​താ​യി മേ​യ​ർ‌ പ​റ​ഞ്ഞു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവും ഗതാഗതവും തടസപ്പെട്ടു. നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.

പ്രഭവ കേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ക്രൊയേഷ്യൻ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ ആണവ നിലയം അടച്ചുപൂട്ടി. സെർബിയ, ബോസ്നിയ എന്നീ അയൽ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് വിവരം.

Story Highlights – Croatia earthquake: Five dead as rescuers search rubble for survivors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top