നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് അടിയന്തര നടപടിയ്ക്കുള്ള നിർദേശം മുഖ്യമന്ത്രി നൽകി. വീടുവച്ചു നൽകുന്നതുൾപ്പെടെയുള്ളകാര്യങ്ങൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതേസമയം, തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്പിളി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസെന്ന് മക്കൾ ആരോപിച്ചു.
Story Highlights – Death of a couple in Neyyattinkara; The government will take care of the children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here