കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനോ വിശദമായി ചോദ്യം ചെയ്യുന്നതിനോ ലോക്കൽ പൊലീസ് തയാറായിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരും കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാന്റിലാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മൂവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

Story Highlights – DYFI activist killed in Kalluravi; An application was filed in the court to release the accused in custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top