മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനെ കണ്ട് പി കെ കുഞ്ഞാലിക്കുട്ടി എംപി

p k kunhali kutty

മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമസ് കതോലിക്കാ ബാവയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. സന്ദര്‍ശനം സൗഹൃദം ഊട്ടിയുറപ്പിക്കാനെന്നും കുഞ്ഞാലിക്കുട്ടി.

ന്യൂനപക്ഷങ്ങളെ യുഡിഎഫിന് ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി ആണ് നീക്കം. തിരുവനന്തപുരം സഭാ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്‌തെന്നും പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ മതമേലധ്യക്ഷന്മാരെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തും. എല്‍ഡിഎഫ് ഇസ്ലാമോഫോബിയ വളര്‍ത്തി ജനത്തെ ഭിന്നിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം.

Story Highlights – p k kunhali kutty, udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top