ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യുഡിഎഫ് തീരുമാനം

നാളെ നടക്കുന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫില്‍ നിന്ന് പട്ടിക ജാതി വനിതകള്‍ ആരും തന്നെ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫില്‍ നിന്നു വിജയിച്ച വനിതാ പട്ടിക ജാതി സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് ആക്കാന്‍ യുഡിഎഫ് പിന്തുണ നല്‍കുന്നത്. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ തന്നെ അഞ്ചാം വാര്‍ഡില്‍ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രവികുമാറിനെ മത്സരിപ്പിക്കാനുമാണ് തീരുമാനം.
Story Highlights – UDF decides to support LDF chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here