വാഗമൺ നിശാപാർട്ടി; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

Vagamon Night Party custody

വാഗമൺ നിശാപാർട്ടി കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ജനുവരി ഒന്ന് വരെയാണ് 9 പ്രതികളുടെയും കസ്റ്റഡി കലാവധി. നിശാപാർട്ടിക്ക് പിന്നിലെ ലഹരിമരുന്നു ലോബികളെ കുറിച്ച് വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.

അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് 9 പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ ഉന്നത ബന്ധമുള്ളവരാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേ സമയം സിനിമാ- സീരിയൽ ബന്ധം സ്ഥാപിക്കാൻ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് സംഘടിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രതികളുടെ മൊബൈൽ ഫോണടക്കം പൊലീസ് പരിശോധിക്കുകയാണ്. നിശാപാർട്ടിയിൽ പങ്കെടുത്ത 49 പേരുടെ ലഹരി ഉപയോഗ പരിശോധാ ഫലം ലഭ്യമാകുന്ന മുറയ്ക്ക് കേസ് അന്വേഷണം ഊർജ്ജിതപ്പെടുത്താനാണ് നീക്കം. പ്രതികൾ അംഗങ്ങളായിരുന്ന സാമൂഹമാധ്യമ കൂട്ടായ്മകളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read Also : വാഗമണ്ണിലെ ലഹരിമരുന്ന് പാര്‍ട്ടി; പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

ഈ മാസം ഇരുപതിനായിരുന്നു വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ അൻപത്തിയെട്ട് പേരടങ്ങുന്ന സംഘം നിശാപാർട്ടിക്കായി ഒത്തുകൂടിയത്. എന്നാൽ നർക്കോട്ടിക്ക് സെല്ലിന്റെ മിന്നൽ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി മരുന്നുകൾ പിടിച്ചെടുത്തു. പാർട്ടിക്ക് നേതൃത്വം നൽകിയ മോഡൽ ബ്രിസ്റ്റി ബിശ്വാസ് ഉൾപ്പെടെ ഒൻപതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് ലോബികൾ ഇടുക്കിയിൽ വീണ്ടും സജീവമാകുകയാണ്. ഇവരെ വേരോടെ പിഴുതെറിയാനുള്ള നടപടികൾ ആസൂത്രണം ചെയ്യുകയാണ് എക്‌സൈസും പൊലീസും.

Story Highlights – Vagamon Night Party; The accused are in police custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top