Advertisement

പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈയുമായി ഡല്‍ഹി സര്‍ക്കാര്‍

December 30, 2020
Google News 1 minute Read
farmers protest

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെതാണ് തീരുമാനം. സിംഗു അതിര്‍ത്തിയിലടക്കം വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ സജ്ജമാക്കും. സമരം നടക്കുന്ന മേഖലകളിലെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് വിഖ്യാന്‍ ഭവനാണ് വേദി ആകുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കും.

മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ മുഖ്യആവശ്യം. ഇതിന് സര്‍ക്കാര്‍ തയാറാകുമോ എന്നതാകും ചര്‍ച്ചയുടെ ഭാവി നിര്‍ണയിക്കുന്ന ഘടകം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കൊണ്ടുള്ള ഒരു ഉപാധിക്ക് സര്‍ക്കാര്‍ വഴങ്ങില്ല എന്നാണ് വിവരം. പകരം മിനിമം താങ്ങുവില രേഖാമൂലം ഉറപ്പുനല്‍കാമെന്ന ഉറപ്പ് മുന്നോട്ട് വയ്ക്കും.

Story Highlights – farmers protest, delhi government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here