സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് വിധി പറയുക.

എം. ശിവശങ്കറിന് കള്ളക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും സ്വപ്നയും ഒത്തുള്ള ശിവശങ്കറിന്റെ വിദേശയാത്രകള്‍ കള്ളക്കടത്തിന് ആയിരുന്നു എന്നും കസ്റ്റംസ് ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഗുരുതരമായ അസുഖം ഉണ്ടെന്നും തനിക്കെതിരെ കസ്റ്റംസിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും ആയിരുന്നു ശിവശങ്കറിന്റെ വാദം.

Story Highlights – Gold smuggling case M Sivasankar bail application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top