കോതമംഗലം പള്ളിയേറ്റെടുക്കല്‍; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ ഇക്കാര്യം ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.
അടുത്തമാസം എട്ടിന് മുന്‍പ് കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കരുതെന്നാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക.
Story Highlights – Kothamangalam church dispute; government will appeal against the single bench order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here