കോട്ടയം ജില്ലാ പഞ്ചായത്ത്; കേരള കോൺഗ്രസ് എമ്മിലെ നിർമ്മലാ ജിമ്മി പ്രസിഡന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ നിർമ്മലാ ജിമ്മി പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡൻ്റായി. 22ൽ 14 അംഗങ്ങളുടെ പിന്തുണയാണ് ഇരുവർക്കും ലഭിച്ചത്. ജനപക്ഷം അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അട്ടിമറിയിലൂടെ ഇടതുമുന്നണി ഭരണം പിടിച്ചു. രണ്ട് ജനപക്ഷ അംഗങ്ങൾ എൽഡിഎഫിന് വോട്ടു ചെയ്തതോടെ, സിപിഎമ്മിലെ ജോർജ് അത്തിയാലിൽ പ്രസിഡൻ്റ് ആയി. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി അധികാരം ഏറ്റു. കോട്ടയം ഉഴവൂർ പഞ്ചായത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ അംഗം ജോണിസ് പി സ്റ്റീഫൻ യുഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റായി. നറുക്കെടുപ്പ് നടന്ന നാല് പഞ്ചായത്തുകളിൽ മൂന്നിടത്ത് എൽഡിഎഫിന് ഭരണം ലഭിച്ചു. മുളക്കുളം, മാഞ്ഞൂർ, എരുമേലി പഞ്ചായത്തുകളിൽ ഇടതുമുന്നണി അധികാരമേറ്റു. ഭരണങ്ങാനം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here