മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

Sabarimala was opened for the Makaravilakku festival

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠരര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5 ന് നടതുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും. 14 നാണ് മകരവിളക്.

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍

പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍
5.00 – നട തുറക്കല്‍
5.05 – അഭിഷേകം
5.30 -ഗണപതി ഹോമം
6 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 -.ഉഷപൂജ
7.45 -ബ്രഹ്മരക്ഷസ് പൂജ
8.00 -ഉദയാസ്തമന പൂജ
9 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
11.45 -25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12.30 – ഉച്ചപൂജ
1.00- ക്ഷേത്രനട അടയ്ക്കല്‍
വൈകിട്ട് 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 – ദീപാരാധന
6.45 മുതല്‍ പടിപൂജ
8.30 -അത്താഴപൂജ
8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

Story Highlights – Sabarimala was opened for the Makaravilakku festival

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top