അടൂരിൽ പൊലീസിനെ ആക്രമിച്ച് കരിക്കിനേത് സിൽക്‌സ് ജീവനക്കാർ

അടൂരിൽ കെട്ടിട ഉടമയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം. അടൂർ സെൻട്രൽ ടോളിലെ വൈദ്യൻസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കരിക്കിനേത് സിൽക്‌സ് ജീവനക്കാരാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കരിക്കിനേത് സിൽക്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഉടമ മറ്റൊരു സ്ഥാപനത്തിന് വാടകയ്ക്ക് നൽകി.
അവർ സ്ഥാപനം തുടങ്ങുന്നതിനായി എത്തിയപ്പോൾ വസ്ത്രശാലയിലെ ജീവനക്കാർ തടസപ്പെടുത്തിയെന്നും ജോലിക്കെത്തിയവരെ ബുദ്ധിമുട്ടിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നും ആരോപിച്ച് കെട്ടിട ഉടമ ഇന്ന് രാവിലെ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്.
എഎസ്‌ഐ അജി കെ ബി, സിപിഒ പ്രമോദ് എന്നിവരെ വസ്ത്രശാലയിലെ ജീവനക്കാർ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് കൂടുതൽ പൊലീസെത്തി ആറ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ ജോസ് കരിക്കനേത്ത് ഒളിവിലാണ് എന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ പൊലീസുകാർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Story Highlights – karikineth silks employees attack police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here