കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും

ഓക്സ്‌ഫോര്‍ഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും. ഇന്നലെ സമിതിയുടെ യോഗത്തില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണ ആയെങ്കിലും ഫലപ്രാപ്തി സമ്പന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി തിരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ ആകും വാക്സീന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശേഖരിക്കുക.
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് ഇംഗ്ലണ്ട് ഇന്നലെ അനുമതി നല്‍കിയിരുന്നു. വാക്സിന് 62 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്നാണ് അവരുടെ നിഗമനം. ബ്രസീലില്‍ നടത്തിയ പരിശോധനയിലും സമാനമാണ് ഫലം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വിദഗ്ധ സമിതി ഇന്ത്യയില്‍ വാക്‌സിന് അനുമതി നല്‍കാന്‍ തിരുമനിച്ചത്. ഇംഗ്ലണ്ടിന്റെയും ബ്രസിലിന്റെയും പരിശോധനാഫലങ്ങള്‍ക്ക് ഉപരി രാജ്യത്ത് ലഭ്യമായ സ്ഥിതിവിവരം പരിഗണിച്ച് മതി അനുമതി എന്ന് സമിതി നേരത്തെ നിശ്ചയിച്ചിരുന്നു.
ബ്രിട്ടനിലെയും ബ്രസിലിലെയും പരിശോധനാ ഫലം സമിതി പരിശോധിച്ചെങ്കിലും ഇന്ത്യയിലെ സ്ഥിതിവിവരം പൂര്‍ണരൂപത്തില്‍ സമതിക്ക് മുന്നില്‍ എത്തിയില്ല. ഈ സാഹചര്യത്തില്‍ അടിയന്തിര അനുമതി വാക്‌സിന് നല്‍കുന്ന വിഷയം വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റാന്‍ സമിതി തിരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ ഓഗസ്റ്റ് 24 ന് തുടങ്ങിയ വാക്സീന്‍ ട്രയലില്‍ നവംബര്‍ 10നു തന്നെ മുഴുവന്‍ വൊളന്റിയര്‍മാര്‍ക്കും വാക്സിന്‍ ഡോസ് നല്‍കിയിരുന്നു. ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി ചേര്‍ന്നു നിര്‍മിക്കുന്ന വാക്‌സിന്റെ ഇന്ത്യയിലെ ഉത്പാദകരായ പുനെയിലെ സെറം ഇന്‍സ്റ്റി റ്റിയൂട്ടാണ് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. വിദഗ്ധ സമിതി വാക്‌സിന് അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ കോവിഷീല്‍ഡ് ഡോസിന് 250 രൂപയ്ക്ക് സംഭരിക്കും. 2021 ഏപ്രിലില്‍ ആകും പൊതു വിപണിയില്‍ വാക്‌സിന്‍ എത്തുക.
Story Highlights – panel of experts will reconvene tomorrow to approve the covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here