കോളജുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍

മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ് കെപിസിടിഎയുടെ പ്രതിഷേധം.
കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലു മുതല്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ക്ലാസുകള്‍. ഇതിന് പുറമെ ശനിയാഴ്ചയും പ്രവര്‍ത്തി ദിനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെയാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്ത് എത്തിയത്. നിലവിലെ സമയക്രമം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്നാണ് അധ്യാപകരുടെ വാദം.
പുതു വര്‍ഷ ദിനത്തില്‍ അവധി എടുത്ത് പ്രതിഷേധിക്കാനാണ് കെപിസിടിഎയുടെ തീരുമാനം. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം ശനിയാഴ്ചകളിലെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
Story Highlights – Private College Teachers Association against government move to open colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here