Advertisement

എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം

December 31, 2020
Google News 1 minute Read

എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാഗ്രതാ നിർദേശം നൽകി.

കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ 56കാരിയ്ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. ഇതിനു പുറമേ രണ്ട് പേരിൽ കൂടി ജില്ലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടെ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു.

ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ കർശന പരിശോധനകൾ ഉണ്ടായിരിക്കും. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടന്നു വരികയാണ്. മാത്രമല്ല, പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

Story Highlights – Shigella alert in Ernakulam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here