Advertisement

അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാമെന്ന വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ

December 31, 2020
Google News 2 minutes Read

അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ. ഇന്ന് ലോട്ടറി തൊഴിലാളികളുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ നാഗാലാന്റ് ലോട്ടറി എടുക്കരുതെന്ന് ഏജന്റുമാരോട് നിർദേശിക്കും.

അന്യസംസ്ഥാന ലോട്ടറികൾ വരുന്നത് സംസ്ഥാനത്തിന് സാമ്പത്തികാഘാതത്തിന് ഇടയാക്കുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. നാഗാലാന്റ് ലോട്ടറി വിൽപന തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരായ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഫ്യൂച്ചർ ഗെയിമിംഗ് സൊലൂഷ്യൻ എന്ന കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

Story Highlights – State Government to appeal against the decision to sell out-of-state lotteries in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here