നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ ആത്മഹത്യ; മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

24 assures new home for neyattinkara suicide victim

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനമായി. രണ്ട് മക്കള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചു.

ഇളയ കുട്ടിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. വീടും സ്ഥലവും എവിടെയാണെന്നുള്ളത് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും. അതേസമയം അടുത്ത മാസം 18ന് ബജറ്റ് സമ്മേളനം വിളിക്കാനും തീരുമാനമായി.

അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. മരിച്ച രാജന്‍- അമ്പിളി ദമ്പതികളുടെ മക്കളായ രാഹുല്‍ രാജ്, രഞ്ജിത്ത് രാജ് എന്നിവരുടെ മൊഴി എടുക്കാന്‍ പോലും റൂറല്‍ എസ്പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ല.

Story Highlights – suicide, children

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top