Advertisement

കാര്‍ഷിക നിയമ പ്രമേയ വിവാദം; ഒ. രാജഗോപാലിനെ അതൃപ്തി അറിയിക്കുമെന്ന് ബിജെപി

January 1, 2021
1 minute Read
o rajagopal

നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പ്രമേയത്തെ പിന്തുണച്ച ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് എതിരെ ബിജെപി. സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പൊതുവികാരം. ഇക്കാര്യവും ഒ. രാജഗോപാലിനെ അറിയിക്കും. കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നും വിവരം. വിഷയത്തില്‍ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടും.

Read Also : ഒ. രാജഗോപാൽ എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ സഭയിൽ രൂക്ഷ വിമർശനവുമായി പിസി ജോർജ്

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍ എംഎല്‍എ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചത്. നിയമസഭയ്ക്കകത്ത് കേന്ദ്രനിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെങ്കിലും നിയമത്തെ എതിര്‍ക്കുന്നതില്‍ കുഴപ്പം കാണുന്നില്ലെന്ന് ഒ. രാജഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചിരുന്നു.

നിയമസഭയില്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. സഭയില്‍ തന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ എതിര്‍വാദങ്ങള്‍ അങ്ങനെയല്ല. അത് സ്വീകരിക്കുന്നു. പ്രമേയത്തെ അനുകൂലിക്കുന്നു. കേന്ദ്രനിയമത്തിനെതിയുള്ള പ്രമേയം അംഗീകരിക്കുന്നുവെന്നും ഒ. രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ പ്രഖ്യാപിത നിലപാടിന് എതിരായാണ് ഒ. രാജഗോപാല്‍ നിലവില്‍ നിലപാട് എടുത്തിരിക്കുന്നത്.

Story Highlights -o rajagopal, farm bill, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top