Advertisement

പിരിവ് കൊടുക്കാത്തതിന് പമ്പയിൽ ബിജെപി നേതാക്കൾ പ്രവര്‍ത്തകരെ ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കി; പരാതിയുമായി കരാറുകാരൻ

May 18, 2024
2 minutes Read

പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ.
പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്കിടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു.
ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടത് ആണെന്നാണ് ആരോപണം.

ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും എതിരെയാണ് ആരോപണം. ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടു.

അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വിശദീകരിച്ച ബിജെപി നേതൃത്വം ആരോപണം പച്ചക്കള്ളമെന്നും പറഞ്ഞു.

Story Highlights : Pamba contractor alleges BJP leaders for non payment of donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top