Advertisement

ഇന്ത്യയിൽ നാല് പേർക്ക് കൂടി വകഭേദം വന്ന കൊവിഡ് സ്ഥിരീകരിച്ചു

January 1, 2021
Google News 1 minute Read
four more confirmed mutated covid india

രാജ്യത്ത് നാല് പേർക്ക് കൂടി വകഭേദം വന്ന കൊവിഡ് സ്ഥിരീകരിച്ചു. യുകെയിൽ പടരുന്ന അതിവേ​ഗ കൊവിഡാണ് നാലുപേർകൂടി സ്ഥീരികരിച്ചിരിക്കുന്നത്. ഇതോടെ അതിവേഗ കൊവിഡ് ബാധിതരുടെ എണ്ണം 29 ആയി.

നിംഹാൻസ് ബംഗളൂരുവിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേർക്കും , സിസിഎംബി ഹൈദരാബാദിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,036 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, 23,181 പേർ ഇന്നലെ മാത്രം രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96.08 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. 2,54,254 പേരാണ് നിലവിൽ രാജ്യത്തി കൊവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തി നിരക്ക് 98,83,461 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരാണ് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1,48,994 ആയി ഉയർന്നു.

Story Highlights – four more confirmed mutated covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here