ഇന്ത്യ-ബ്രിട്ടന്‍ വിമാന സര്‍വീസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ജനതിക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യ-ബ്രിട്ടന്‍ വിമാന സര്‍വീസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും. ജനുവരി എട്ടോടെ യുകെയിലേക്കുള്ളതും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എന്നാല്‍, ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുകള്‍ നടത്തുക. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു.
Story Highlights – India-UK flights will resume from January 8
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News