വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി; ലഭിക്കാനുള്ളത് 700 കോടിയോളം

kseb

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി.

ഡിസംബര്‍ 31ന് മുന്‍പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടിസ് നല്‍കിയിരുന്നു. ഇതില്‍ ചിലര്‍ പണമടയ്ക്കുന്നതിന് ചില ഇളവുകള്‍ ആവശ്യപ്പെട്ടു. ഇവരുടെ അപേക്ഷ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടിസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് ഇപ്പോഴത്തെ നടപടി. കൊവിഡ് ഇളവുകള്‍ ദുരുപയോഗം ചെയ്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് നീക്കം.

അതേസമയം കെഎസ്ഇബി ആദ്യം പിടികൂടാന്‍ നിശ്ചയിച്ചിട്ടുള്ളത് വന്‍കിടക്കാരെയാണ്. സിനിമാ ശാലകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ചെറുകിട വ്യവസായങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവര്‍ കുടിശ്ശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 700 കോടിയോളം ബോര്‍ഡിന് ലഭിക്കാനുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
സംസ്ഥാനത്തേക്കാവശ്യമായ വൈദ്യുതിയുടെ 70 ശതമാനം പുറത്തുനിന്ന് വാങ്ങുന്നതിനാല്‍ ഭീമമായ കുടിശ്ശിക കെഎസ്ഇബിയെ സാമ്പത്തികമായി ഏറെ വലയ്ക്കുന്നുന്നുണ്ട്.

Story Highlights – kseb, bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top