Advertisement

പാചക വാതക വില വീണ്ടും വർധിച്ചു

January 1, 2021
2 minutes Read

സംസ്ഥാനത്ത് പാചക വാതക വില വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 17 രൂപയാണ് വർധിച്ച വില. അതേസമയം, ഗാർഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പുതിയ വർധനവ് അനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ ഡൽഹിയിലെ വില 1349 രൂപയാണ്.

കഴിഞ്ഞ മാസം രണ്ട് തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 694 രൂപയാണ് ഡൽഹി, മുംബൈ നഗരങ്ങളിലെ വില.

Story Highlights – price of cooking gas has gone up again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top