Advertisement

കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനാഫലം ഇന്ന് പുറത്തുവരും

January 1, 2021
Google News 3 minutes Read
results opinion polls KSRTC

കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനാഫലം ഇന്ന് പുറത്തുവരും. എറണാകുളം റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ഓഫീസിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഹിതപരിശോധനയിൽ സ്ഥിരം ജീവനക്കാരായ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റിയറുപത്തിയൊന്ന് പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടിൻറെ പതിനഞ്ച് ശതമാനം നേടുന്ന തൊഴിലാളി സംഘടനകൾക്കാണ് പ്രവർത്തന അംഗീകാരം ലഭിക്കുക. 7 ട്രേഡ് യൂണിയനുകൾ ആണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 51ശതമാനം വോട്ട് ലഭിക്കുന്ന സംഘടനെയെ സോൾ ബാർഗയിനിങ് ഏജന്റ് ആയി പരിഗണിക്കും.

Read Also : കെഎസ്ആര്‍ടിസി ഹിത പരിശോധന 97.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

ഹിതപരിശോധന 97.73 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടർമാരിൽ 26848 പേരാണ് വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിച്ചത്. തെരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതൽ വോട്ടർമാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.

സോൺ തിരിച്ചുള്ള കണക്കുകളിൽ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10349 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോൾ 10147 പേർ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് 7305 പേരിൽ 7121 പേർ വോട്ട് രേഖപ്പെടുത്തി. എറണാകുളം സോണിൽ 9817 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോൾ 9574 പേരും വോട്ട് രേഖപ്പെടുത്തി.

Story Highlights – The results of the opinion polls of the trade unions of KSRTC will be released today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here