മകന്റെ സ്വഭാവത്തിൽ അതൃപ്തി; സമ്പത്തിന്റെ പകുതി വളർത്തുനായക്ക് എഴുതിവച്ച് കർഷകൻ

മകൻ്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലം സമ്പത്തിൻ്റെ പകുതി വളർത്തുനായക്ക് എഴുതിവച്ച് കർഷകൻ. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലുള്ള ഓം നാരായൺ വർമയാണ് ഭാര്യക്കും വളർത്തുനായക്കുമായി തൻ്റെ സമ്പാദ്യം എഴുതിവച്ചത്. തൻ്റെ സമ്പാദ്യമായ നാലേക്കർ വസ്തു രണ്ട് ഏക്കർ വീതം ഭാര്യക്കും വളർത്തുനായക്കുമായി ഇയാൾ എഴുതിവെക്കുകയായിരുന്നു.
രണ്ട് ദിവസങ്ങൾക്കു മുൻപാണ് 50 വയസ്സുകാരനായ ഓം നാരായൺ വർമ്മ വില്പത്രം എഴുതിയത്. ” മരണത്തിനു ശേഷം എൻ്റെ ഭാര്യയ്ക്കും വളർത്തുനായയ്ക്കുമായി എൻ്റെ സമ്പാദ്യങ്ങൾ നീക്കിവെക്കുന്നു. എൻ്റെ നായയെ സംരക്ഷിക്കുന്ന ആളിന് നായയുടെ മരണത്തിനു ശേഷം അതിൻ്റെ ഓഹരിയുടെ അവകാശം ലഭിക്കുന്നതാണ്. എൻ്റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.”- വില്പത്രത്തിൽ അദ്ദേഹം കുറിച്ചു.
Story Highlights – Upset with sons’ behaviour, MP farmer gives half his property to his pet dog