ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കുഴഞ്ഞുവീണു

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കുഴഞ്ഞുവീണു. ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആന സമീപ പ്രദേശത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പൊട്ടക്കിണറ്റില്‍ വീണ കാട്ടാനയെ ഇന്നലെ ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപെടുത്താനായത്. നിലവില്‍ ആനയ്ക്ക് വെളളവും മരുന്നുമെത്തിച്ചു. നിര്‍ജലീകരണം കാരണമാണ് ആന കുഴഞ്ഞുവീണതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്. കിണറിന് 12 അടിയോളം താഴ്ച്ച ഉണ്ടായിരുന്നു. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചത്. വനഭൂമിയോട് ചേര്‍ന്നാണ് കിണറുള്ളത്, അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ ഏറെ വൈകി. പ്രദേശത്ത് വേലികെട്ടുന്ന ജീവനക്കാരാണ് വ്യാഴാഴ്ച വൈകിട്ട് ആനയെ കിണറ്റില്‍ കണ്ടത്.
Story Highlights – elephant rescued from the well fell exhausted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here