Advertisement

പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

January 2, 2021
Google News 2 minutes Read

തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. തൃശൂര്‍ മൃഗ ശാലയിലെ മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിപാര്‍പ്പിക്കുമെങ്കിലും മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരിക്കും സന്ദര്‍ശകര്‍ക്കായി പാര്‍ക്ക് തുറന്ന് കൊടുക്കുക.

338 ഏക്കര്‍ വനഭൂമിയില്‍ വന്യജീവികള്‍ക്കായി 23 വാസസ്ഥലങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയും സൂ ഹോസ്പിറ്റല്‍ സമുച്ചയവും ഉള്‍പ്പെടുന്നതാണ് പുത്തൂരിലെ സൂവോളജിക്കല്‍ പാര്‍ക്ക്. ആദ്യഘട്ടത്തില്‍ മൃഗങ്ങള്‍ക്കുള്ള നാല് വാസസ്ഥലങ്ങള്‍, വാഹന പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍, മൃഗാശുപത്രി, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പക്ഷികള്‍ക്കായി തയാറാക്കിയിട്ടുള്ള പ്രത്യേക ആവാസ വ്യവസ്ഥ തുടങ്ങിയവയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി.

360 കോടി രൂപയുടെതാണ് പദ്ധതി. ഒന്നാംഘട്ടത്തില്‍ പക്ഷിക്കൂടും കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങുകള്‍, കാട്ടുപോത്ത് എന്നിവയ്ക്കുള്ള കൂടുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടും മൂന്നും ഘട്ടങ്ങളായി 19 കൂടുകളുടെ നിര്‍മാണവും പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ എട്ട് കൂടുകളുടെയും അറൈവല്‍ ആന്‍ഡ് പാര്‍ക്കിംഗ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍, കോമണ്‍ സര്‍വീസ് ആന്‍ഡ് ട്രാം റോഡ് എന്നിവയുടെ നിര്‍മാണവും 70 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂരിലെ മൃഗശാല പുത്തൂര്‍ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതോടെ ദേശീയ ശ്രദ്ധാകേന്ദ്രമാകും പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക്.

Story Highlights – first phase of the zoological park in Puthur will be inaugurated in February

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here