കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വാക്‌സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി.
ഏറ്റവും സുരക്ഷിതമായ വാക്‌സിന്‍ എന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ ഉപയോഗത്തില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി. മുന്‍ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുകയെന്നും ആവശ്യമായ തയാറെടുപ്പുകള്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൂടുതല്‍ അളവില്‍ വാക്‌സിന്‍ ലഭിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വാക്‌സിന്‍ ലഭിച്ചാല്‍ കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആരോഗ്യ മന്ത്രി.
Read Also : കേരളത്തില്‍ കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ആറ് കേന്ദ്രങ്ങളില്‍
അതേസമയം കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍.
ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം,പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റണ്‍ നടക്കുന്നുണ്ട്. കുത്തിവെപ്പ് ഒഴികെയുള്ള മറ്റ് കാര്യങ്ങള്‍ ഡ്രൈ റണ്ണില്‍ ഉണ്ടാകും. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.
Story Highlights – covid vaccine, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here