മുസ്ലീം ലീഗ്ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

മുസ്ലീം ലീഗ്ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് കോഴിക്കോട് നടക്കും. രാവിലെ 10മണിക്കാണ് യോഗം ആരംഭിക്കുക. കേരളം, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന്സ്വീകരിക്കേണ്ട രാഷ്ട്രീയ നയമാണ്പ്രാധാന അജണ്ട.

കേന്ദ്ര സർക്കാർ വിരുദ്ധ പ്രക്ഷോഭം കർഷക സമരം തുടങ്ങിയ പൊതു വിഷയങ്ങൾക്ക് ഒപ്പം സംവരണ വിഷയവുംക്രൈസ്തവ സഭയുടെ ആശങ്ക അകറ്റാനുള്ളസംഭാഷണം ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും. ദേശീയ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

Story Highlights – Muslim League National Political Advisory Committee meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top