സ്‌കൂളുകള്‍ തുറന്നു; പഠിച്ച ഭാഗങ്ങള്‍ മറന്നുതുടങ്ങിയെങ്കില്‍ റിവിഷന്‍ ചെയ്യാം 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ വീണ്ടും തുറന്നത് ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ്. ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ നിന്ന് സ്‌കൂളുകളിലേക്ക് തിരിച്ച് എത്തുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. കൊവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഒന്നുകൂടി റിവിഷന്‍ ചെയ്യാനുള്ള അവസരമായാണ് സ്‌കൂളുകള്‍ ഈ സമയം വിനിയോഗിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച കാര്യങ്ങള്‍ മറന്നുതുടങ്ങിയിട്ടുണ്ടെങ്കില്‍ മൈ ട്യൂഷന്‍ ആപ്ലിക്കേഷന്‍ വീണ്ടും ഉപയോഗിക്കൂ.
സ്‌കൂളുകള്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതാണെങ്കില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷനില്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ പിന്നീട് കാണുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. അഞ്ചാം ക്ലാസ്മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക.
സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. കുട്ടികള്‍ക്കായി ഹോം ടെസ്റ്റ്, പേരന്റ്‌സ് കോര്‍ണര്‍ അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com
Story Highlights – revision through 90 Plus My Tuition app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here