ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ

sourav ganguly stable hospital

നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. വുഡ്ലാൻഡ്സ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ചികിത്സക്കായി അഞ്ച് ഡോക്ടർമാർ അടങ്ങിയ സംഘമാണ് ഉള്ളത്.

Read Also : നെഞ്ച് വേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

“ലഘുവായ ഒരു ഹൃദയാഘാതമാണ് അദ്ദേഹത്തിനുണ്ടായത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വിവിധ പരിശോധനകൾ നടത്തി. ആഞ്ജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ബ്ലോക്ക് മാറ്റാനുള്ള സ്റ്റെൻ്റ് ഇടണോ എന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.-” സംഘത്തിൽ പെട്ട ഡോക്ടർ മനോജ് മൊണ്ടാൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മിൽ നടത്തിയ വർക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നീഞ്ചുവേദന ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story Highlights – sourav ganguly is stable says hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top