തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിനെയും സഹോദരനെയും കാണ്മാനില്ല

navayikkulam child found murdered

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അല്‍ത്താഫിനെ (11) ആണ് വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍. പിതാവ് സഫീറിനെയും സഹോദരന്‍ അന്‍ഷാദിനെയും ആണ് കാണാതായിരിക്കുന്നത്. ഇരുവരും സമീപത്തെ കുളത്തില്‍ ചാടിയതായി സംശയമുണ്ട്. പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തി. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Story Highlights – trivandrum, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top