Advertisement

കോട്ടയ്ക്കലിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം

January 3, 2021
Google News 1 minute Read

മലപ്പുറം കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. പര്‍ദ്ദ ഷോറൂം, ബ്യൂട്ടി പാര്‍ലറും ചെരുപ്പു കടയും അടക്കമുള്ളവയ്ക്കാണ് നാശനഷ്ടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Story Highlights – fire accident, kottakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here