കാസർഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
രാവിലെ 11.45 ഓടെയാണ് സംഭവം. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും മരിച്ചു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു.
ബസിൽ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Story Highlights – Five people were killed when a bus carrying a Kasargod wedding party overturned on top of a house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here